കന്നിമൂലയില്‍ സെപ്റ്റിക് ടാങ്ക് വന്നാൽ സംഭവിക്കുന്നത് കന്നിമൂലയെ കുറിച്ച് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പ്രചാരത്തില്‍ ഉണ്ട്. എന്നാല്‍ എന്താണ് കന്നിമൂല, കന്നിമൂലയില്‍ എന്തെല്ലാം വരാം വരാന്‍ പാടില്ല എന്നെല്ലാം തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അന്ധ വിശ്വാസം എന്ന് പറഞ്ഞ് തള്ളിക്കളയാതെ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം. വാസ്തുശാസ്ത്രമനുസരിച്ച് ഗൃഹം നിര്‍മ്മിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈശാനകോണ്‍ താഴ്‌ന്നും കന്നിമൂല ഉയര്‍ന്നും നില്‍ക്കുന്ന ഭൂമിയില്‍ വീട് വെക്കുക എന്നതാണ്, ഇതിനെ യഥാക്രമം ധാന്യവീഥി,ഭൂതവീഥി എന്നാണ് പറയുന്നത്, ( ധാന്യ വീഥിയെ ഭാഗ്യവീഥി എന്നും പറയാറുണ്ട്). വടക്ക് കിഴക്ക് മൂല ( ഈശാനകോണ്‍) താഴ്ന്നും തെക്ക്പടിഞ്ഞാറെമൂല (കന്നിമൂല) ഉയര്‍ന്നും ഇരിക്കുന്ന ഭൂമി ധാന്യവീഥി. ഇത്തരം ഭൂമിയില്‍ ഗൃഹം നിര്‍മ്മിച്ച് താമസിച്ചാല്‍ ധനാഭിവൃദ്ധി, വംശവൃദ്ധി, സര്‍വ്വ ഐശ്വര്യാഭിവൃദ്ധി, എന്നിവയോടെ തലമുറകളോളം കാലം ആ വംശം നിലനില്‍ക്കും എന്ന് വാസ്തുശാസ്ത്രം അര്‍ത്ഥശങ്കക്കിടയില്ലാതെ പറയുന്നു. തെക്ക് പടിഞ്ഞാറ് വശം താഴ്ന്ന് വടക്ക് കിഴക്ക് ഭാഗം ഉയര്‍ന്നഭൂമിയാണ് ഭൂതവീഥി. ഇ...
Posts
Showing posts from November, 2018
വീട് വൃത്തിയാക്കാന്‍ ചില വിനാഗിരി ടിപ്‌സുകള്‍
- Get link
- X
- Other Apps
വീട് വൃത്തിയാക്കാന്‍ ചില വിനാഗിരി ടിപ്‌സുകള്‍ മിക്ക വീടുകളിലും എപ്പോഴും കാണുന്ന ഐറ്റമാണ് വിനാഗിരി. അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ വിനാഗിരി അച്ചാറിടാനും കറികള്‍ക്കും മാത്രമല്ല വീട് വൃത്തിയാക്കാനും ബെസ്റ്റാണ്. സിങ്ക് വൃത്തിയാക്കാന്‍ സിങ്കിന്റെ ഡ്രൈനേജ് വൃത്തിയാക്കാന്‍ അല്പം ചൂടുവെള്ളം സിങ്കിലൊഴിച്ചതിന് ശേഷം അര ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ സിങ്കിലിടുക. അല്പനേരത്തിനു ശേഷം വിനാഗിരിചൂടുവെള്ളത്തില്‍ കലര്‍ത്തി ഒഴിച്ചാല്‍ മതി. ജനല്‍ വൃത്തിയാക്കാന്‍ വിനാഗിരി വെള്ളവും തുല്യ അളവിലെടുത്ത് ഒരു സ്‌പോഞ്ച് അതില്‍ മുക്കി ജനല്‍ തുടച്ചാല്‍ മതി തറ തുടയ്ക്കാന്‍ അര കപ്പ് വിനാഗിരി അര ബക്കറ്റ് വെള്ളത്തില്‍ കലര്‍ത്തി തറ തുടച്ചാല്‍ നിലം തിളങ്ങും. ഓവന്‍ വൃത്തിയാക്കാന്‍ കാല്‍ കപ്പ് വിനാഗിരി ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തി മൈക്രോവേവില്‍ വച്ച് തിളപ്പിക്കുക. ചില്ലുകളില്‍ ആവി വന്നു തുടങ്ങുമ്പോള്‍ ഓഫാക്കി മൈക്രോവേവ് തുടച്ചെടുക്കാം ചില്ലു ഗ്ലാസുകളും പാത്രങ്ങളും വെട്ടിത്തിളങ്ങാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റിനൊപ്പം അല്പം വിനാഗിരി കൂടി മിക്‌സ് ചെയ്ത...
ജയകൃഷ്ണനും ക്ലാരയുമില്ല, മണ്ണാറത്തൊടി ഇന്നുമുണ്ട്
- Get link
- X
- Other Apps
ജയകൃഷ്ണനും ക്ലാരയുമില്ല, മണ്ണാറത്തൊടി ഇന്നുമുണ്ട് ഒറ്റപ്പാലത്തെ മാനവനിലയം എന്നുപറഞ്ഞാൽ അറിയുന്നവർ ഏറെയുണ്ടാവില്ല. നിലമ്പൂരിലെ രാജാവായിരുന്ന മാനവേദന്റെ പിന്മുറക്കാരുടെ ഈ വീടിന് മറ്റൊരു വിലാസം കൂടിയുണ്ട്. മണ്ണാറത്തൊടി. മഴയുടെ പിന്നണിയിൽ ക്ലാരയെ പ്രണയിച്ച ജയകൃഷ്ണന്റെ തറവാട്. പത്മരാജൻ അപൂർവ പ്രണയത്തിൽ ചാലിച്ചെഴുതി അനശ്വരമാക്കിയ തൂവാനത്തുമ്പികളിൽ മാടമ്പിത്തരം മേനിയാക്കിയ മോഹൻലാലിന്റെ ജയകൃഷ്ണനോളം, മഴയ്ക്കൊപ്പം മലയാളിയുടെ ഹൃദയത്തിൽ ചേക്കേറിയ ക്ലാരയോളം പ്രാധാന്യമുള്ള ലൊക്കേഷൻ. ജയകൃഷ്ണന്റെ താന്തോന്നിത്തരങ്ങൾ പോലെ, ക്ലാരയോടുള്ള പ്രണയം പോലെ തന്നെ മനസ്സിൽ പതിഞ്ഞുപോയതാണ് ആ തറവാടും. അതിന്റെ തലയെടുപ്പുകൂടിയാണ് മണ്ണാറത്തൊടി ജയകൃഷ്ണന്റെ കഥാപാത്രത്തിന്റെ കാതൽ. ഇതിന്റെ അകത്തളത്തിലിരുന്ന് രാത്രി എഴുതിയ അക്ഷരങ്ങളിലേയ്ക്ക് ജനലിപ്പുറത്ത് മഴച്ചാറലായി പാറിവീണാണ് ക്ലാര ജയകൃഷ്ണന്റെ ജീവിതത്തിലേയ്ക്ക് ആദ്യമായി കടന്നുവന്നത്. തൂവാനത്തുമ്പികളിലെ മണ്ണാറത്തൊടി എന്നാണ് മാനവനിലയത്തിന്റെ കീർത്തിയെങ്കിലും സിനിമാലോകത്ത് ഒരു കുഞ്ഞുസൂപ്പർ ലൊക്കേഷൻ തന്നെയാണ് ഈ തറവാട്. നരസിംഹം, പ...