stainless steel water tank



കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കാം
8943 8943 94


ശ്രദ്ധിക്കൂ..
നിങ്ങൾക്ക് അറിയാമോ നമ്മുടെ നാട്ടിൽ വർദ്ധിച്ചു വരുന്ന ക്യാൻസറിന് മറ്റൊരു  പ്രധാന കാരണം ഇതും എന്ത് കൊണ്ട് ആയികൂടാ എന്ന്?

നിങ്ങൾക്ക് അറിയാമോ ആമാശയ കാൻസർ,  വായിലെ കാൻസർ ,അന്നനാള കാൻസർ  ഉണ്ടാകാൻ മറ്റൊരു കാരണവും ഇതും ആയിക്കൂടാ എന്ന് ?

 നിങ്ങൾക്ക് അറിയാമോ ത്വക്കിൽ  കാൻസർ വരാനുള്ള ഒരു കാരണവും എന്ത് കൊണ്ട് ഇതും ആയിക്കൂടാ  എന്നുള്ളത് ?


നമ്മൾ ഇരുപത്തഞ്ചും അൻപതും ലക്ഷങ്ങൾ,കോടികൾ  മുടക്കി വീട് നിർമിക്കാറുണ്ട് പക്ഷേ ചില പ്രധാനപെട്ട കാര്യങ്ങൾ നമ്മൾ പലപ്പോഴും  ശ്രദ്ധിക്കാറേ ഇല്ല....കരാർ പണിക്കാർ അവരുടെ ലാഭത്തിന്റെ ഫലമായി ചിലവ് ചുരുക്കാനും... നമ്മൾ മറന്നും പോകുന്ന ഒരു പ്രധാന  കാര്യമാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.. 


നമ്മൾ വീട് വക്കുമ്പോൾ വാട്ടർ ടാങ്കിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ ചെലുത്താറില്ല...വീട് പണി കഴിഞ്ഞു കോൺട്രാക്ടർ താക്കോലും തന്ന് പാലു കാച്ചലും കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴാണ് അതൊക്കെ ശ്രദ്ധിക്കാൻ നേരം കിട്ടൂ... നിങ്ങൾ ഓർത്തു നോക്കുക പലപ്പോഴും കുളിക്കുമ്പോൾ നമ്മൾ വായിൽ വെള്ളം കൊള്ളുമ്പോൾ വാട്ടർ ടാങ്കിലെ വെള്ളത്തിന് ഒരു ചുവ തോന്നാറില്ലേ ഒരു പ്ലാസ്റ്റിക് ചുവ... അത് എന്ത് കൊണ്ടാണ്? 

പുനരുപയോഗിക്കപെട്ട അസംസ്കൃത വസ്തുക്കൾ പ്ലാസ്റ്റിക് + ഫൈബർ കൊണ്ടാണ് വാട്ടർ ടാങ്കുകൾ നിർമ്മിക്കപ്പെടുന്നത്... എല്ലാ പൈപ്പുകളിലും സുഗമമായി വെള്ളം എത്തുംവിധം വീടിനു മുകളിൽ ടാങ്ക് വയ്ക്കുകയാണ് ഏറ്റവും  ഉത്തമം അത്കൊണ്ട് തന്നെ വീടിന്റെ ഏറ്റവും ഉച്ചസ്ഥായിൽ ഇരിക്കുന്ന വാട്ടർ ടാങ്കുകൾ ഏറ്റവും കൂടുതൽ വെയിൽ  കൊള്ളാൻ വിധിക്കപെട്ടവയാണ്, അതി കഠിനമായ വെയിലിൽ പുനരുപയോഗിക്കപ്പെട്ട അസംസ്കൃത വസ്തുക്കൾകൊണ്ട്   നിർമിക്കപ്പെട്ട ഇവ  ചൂടാകുമ്പോഴും മറ്റും വിവിധ രാസവസ്തുക്കൾ വിഘടിച്ച് വെള്ളത്തിൽ കലരാനുള്ള സാധ്യത വളരെ ഏറെയാണ് ഇനി വരുന്ന വേനൽക്കാലത്തെ ചൂടിൽ ജലം തിളച്ചു മറിയാനാണ് സാധ്യത!

കുടി വെള്ളം പോലും ഇത്തരം ടാങ്കുകളിൽ  സംഭരിച്ചു ഉപയോഗിക്കുന്ന നമ്മുടെ തലമുറകളുടെ ആരോഗ്യത്തിന്റെ പോക്ക് എങ്ങോട്ട് എന്ന് ഞാൻ പറയേണ്ടതില്ലലോ !

പല വർണങ്ങളിലും, വിലയിലും  നിരവധി മോഡലുകളിലും ലഭ്യമാകുന്ന വാട്ടർ ടാങ്കുകളിൽ ഗുണമേന്മ, ട്രിപ്പിള്‍ ലെയർ കോട്ടിങ്’ ഉള്ള വാട്ടർ ടാങ്ക് ,ടാങ്കിന്റെ കനവും പാളികളുടെ എണ്ണവും അനുസരിച്ച് ഡബിൾ ലെയർ, സിംഗിൾ ലെയർ മോഡലുകളും ഒട്ടനവധി ഗുണ മേന്മകളും കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്, എങ്കിൽ പോലും തമിഴ്നാട്ടിലും, നമ്മുടെ നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന ലാഭകൊതിയന്മാരായ കമ്പനികൾക്ക്  എന്ത് മാനദണ്ഡമാണെന്നതും,  ഗുണമേന്മയുടെ അളവുകോലും അത് എത്ര വിശ്വാസനീയമാണെന്നതും  ഞാൻ പറയാതെ തന്നെ നിങ്ങളുടെ മനസ്സിൽ ചിരിപൊട്ടുന്നുണ്ടല്ലോ അല്ലേ ..!!!

ഇവിടെയാണ് സ്റ്റൈൻലെസ്സ് സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യകത...മറ്റ് വാട്ടർ ടാങ്കുകളെ അപേക്ഷിച്  ഇവക്ക് വില അല്പം കൂടുതൽ ആണെങ്കിലും കാൻസർ വന്നാൽ  ചികിത്സയ്ക്ക് വരുന്നതിന്റെ നൂറിൽ ഒരു അംശം ആവുകയില്ല അതിനാൽ  അതൊരു നഷ്ടമായി കാണേണ്ടതില്ല.... മാത്രമല്ല പ്ലാസ്റ്റിക് വാട്ടർടാങ്കുകൾ പത്തുമുതൽ പതിനഞ്ചു വർഷം നിൽകുമ്പോൾ സ്റ്റൈൻലെസ്സ് സ്റ്റീൽ ടാങ്കുകൾ 30-50വർഷം നിലനിൽപ്പുള്ളവ ആണ്...

അറിവുകൾ പങ്കു വക്കാനുള്ളതാണ് മറ്റുള്ളവർക്കും ഉപകാരപെടട്ടെ ഇത് ഗുണകരമായി തോന്നിയാൽ ഈ പേജ് ലൈക്ക് ചെയ്യൂ, ഷെയർ  ചെയ്യൂ...















Comments

Popular posts from this blog

ജയകൃഷ്ണനും ക്ലാരയുമില്ല, മണ്ണാറത്തൊടി ഇന്നുമുണ്ട്