വരാനിരിക്കുന്ന ആ വലിയ ദുരന്തം...... ഒരു ഓർമ്മപ്പെടുത്തൽ
ജൂണോടു കൂടി നമ്മുടെ നാട് ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും, പക്ഷെ വരാനിരിക്കുന്ന ഈ വലിയ ദുരന്തം ആരെങ്കിലും ശ്രദ്ധിച്ചാരുന്നോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. നാം ശ്രദ്ധിക്കാത്ത എന്നാൽ അതീവ ജാഗ്രത പുലർത്തേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് എഴുതിയതാരാണ് എന്ന് വ്യക്തമല്ലാത്ത ആ കുറിപ്പ് പറയുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ. ജൂൺ പതിനഞ്ചോട് കൂടി രാജ്യം ഗതാഗത രംഗത്തടക്കം സാധാരണ നില കൈവരിക്കും. അതായത് കോവിഡിനൊപ്പം ജീവിക്കുക എന്ന നിലപാടിലേക്ക് രാജ്യം മാറും. ആവശ്യമില്ലാതെ സംസ്ഥാനത്തേക്ക് കടക്കുന്ന അന്യ സംസ്ഥാനക്കാരെ മാത്രമേ നമ്മുക്ക് തടയാൻ കഴിയൂ. അന്യസംസ്ഥാനത്ത് നിന്നും നാട്ടിലേക്ക് വരുന്ന മലയാളികളെ നമ്മുക്ക് തടയാൻ കഴിയില്ല. ജൂൺ പതിനഞ്ച് ആകുമ്പോഴേക്കും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടക്കും. തമിഴ്നാടും മഹാരാഷ്ട്രയും ഗുജ്‌റാത്തും ഒക്കെ രോഗത്തിന്റെ മൂർദ്ധന്യത്തിൽ എത്തും. അന്യ സംസ്ഥാന മലയാളികളുടെയും പ്രവാസികളുടെയും തടസ്സമില്ലാത്ത വരവോടു കൂടി കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കും. ജൂൺ ഇരുപതാം തിയതിയോട് കൂടി കേരളത്...